ഉപദ്രവകാരികളായ വൈറസുകളെ നശിപ്പിക്കുക;
ഉപകാരികളായ വൈറസുകളെ ഉപയോഗപ്പെടുത്തുക !
Latest
ഗവേഷണം
വൈറോളജി ശാസ്ത്ര ശാഖയിൽ വിവിധ തലങ്ങളിലുള്ള ഗവേഷണ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുന്നതിനും സ്ഥാപനത്തിന്റെ ദൗത്യവും ദർശനവും കൈവരിക്കുന്നതിനുമായി, എട്ട് വകുപ്പുകൾ സജീവമായി പ്രവർത്തിക്കുന്നു. വൈറോളജി മേഖലയിലെ നവീകരണത്തെ പരിപോഷിപ്പിക്കുന്നതിനും ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും ഈ വകുപ്പുകൾ വിവിധ ഗവേഷണ പദ്ധതികൾ നടത്തി വരുന്നു.
വൈറൽ ബയോഅസെ ഫെസിലിറ്റി
ഭാരത സർക്കാരിന്റെ ബയോ ടെക്നോളജി വിഭാഗത്തിന്റെ സഹജ് പദ്ധതിയുടെ (DBT-SAHAJ) സാമ്പത്തിക സഹായത്തോടെ സ്ഥാപിച്ച വൈറൽ ബയോഅസെ ഫെസിലിറ്റി (VBaF) വ്യവസായത്തിനും അക്കാദമിക മേഖലയ്ക്കും ഉയർന്ന നിലവാരമുള്ള വൈറൽ അസെ അധിഷ്ഠിത സേവനങ്ങളും മോനോക്ലോണൽ ആന്റിബോഡി നിര്മാണനത്തിനുള്ള ലൈബ്രറി സേവനങ്ങളും നൽകുന്നു.
ഇൻസ്ട്രുമെന്റേഷൻ സൗകര്യം
വൈറോളജി അധിഷ്ഠിതമായ ഗവേഷണങ്ങൾ നടത്താൻ ആവശ്യമായ വിവിധയിനം നൂതനമായ ഉപകരണങ്ങൾ സ്ഥാപനത്തിലെ കോർ ഇൻസ്ട്രുമെന്റേഷൻ സംവിധാനത്തിൽ ലഭ്യമാണ്.
ഇന്നൊവേഷൻ
ഇന്നൊവേഷൻ ആൻഡ് ട്രാൻസ്ലേഷൻ ഫെസിലിറ്റേഷൻ സെൻ്റർ (ഐ ടി എഫ് സി) , ഗവേഷണ കണ്ടെത്തലുകളെ വാണിജ്യവൽക്കരിക്കുന്നതിന് ലൈഫ് സയൻസസ് സ്റ്റാർട്ടപ്പുകൾക്ക് ആവശ്യമായ സൗകര്യങ്ങളും വിദഗ്ധ മാർഗ്ഗ നിർദ്ദേശവും നൽകുന്നു.
രോഗനിർണയം